Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : State Budget

Alappuzha

സം​സ്ഥാ​ന ബ​ജ​റ്റ്: ബ്ലൂ ​ഇ​ക്കോ​ണ​മി ത​ല​സ്ഥാ​ന​മാ​കാ​ൻ ആ​ല​പ്പു​ഴ

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​യെ ഇ​ന്ത്യ​യു​ടെ ബ്ലൂ ​ഇ​ക്കോ​ണ​മി ത​ല​സ്ഥാ​ന​മാ​ക്കു​മെ​ന്ന​തു​ൾ​പ്പെ​ടെ നി​ര​വ​ധി ജ​ന​പ്രി​യ​വും നൂ​ത​ന​വു​മാ​യ ആ​ശ​യ​ങ്ങ​ളു​മാ​യി സം​സ്ഥാ​ന​ ബ​ജ​റ്റി​ൽ ആ​ല​പ്പു​ഴ ഇ​ടം​പി​ടി​ച്ചു. യു​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ ആ​ദ്യ​ബ​ജ​റ്റ് ജി​ല്ല​യി​ലെ എ​ല്ലാ മേ​ഖ​ല​ക​ളെ​യും സ്പ​ർ​ശി​ക്കു​ന്ന​താ​യി. എ​ന്നാ​ൽ, കു​ട്ട​നാ​ട് ഡ​വ​ല​പ്മെ​ന്‍റ് അ​ഥോ​റി​ട്ടി ഉ​ൾ​പ്പെ​ടെ വ​ൻ സ്വ​പ്ന​ങ്ങ​ൾ ക​ണ്ടി​രു​ന്ന കു​ട്ട​നാ​ട​ൻ ജ​ന​ത​യ്ക്ക് വേ​ണ്ട​ത്ര പ​രി​ഗ​ണ​ന ബ​ജ​റ്റി​ൽ ല​ഭി​ച്ചി​ല്ലെ​ന്ന് ക​ർ​ഷ​ക​ർ​ക്ക് ആ​ക്ഷേ​പ​മു​ണ്ട്.

വി​നോ​ദ​സ​ഞ്ചാ​രം, ക​യ​ര്‍, മ​ത്സ്യ​ബ​ന്ധ​നം തു​ട​ങ്ങി ജി​ല്ല​യി​ലെ വി​വി​ധ മേ​ഖ​ല​ക​ള്‍​ക്ക് ഉ​ണ​ർവേ​കു​ന്ന​താ​ണ് ബ​ജ​റ്റി​ലെ പ​ദ്ധ​തി​ക​ള്‍. എ​ന്നാ​ൽ, പ​ല​തി​നും ആ​വ​ശ്യ​മാ​യ ഫ​ണ്ട് നീ​ക്കി​വച്ചി​ല്ലെ​ന്ന ആ​ക്ഷേ​പ​വു​മു​ണ്ട്. തീ​ര​മേ​ഖ​ല​യെ​യും വി​നോ​ദ​സ​ഞ്ചാ​ര​മേ​ഖ​ല​യെ​യും പ​ര​മ്പ​രാ​ഗ​ത വ്യ​വ​സാ​യ​മാ​യ ക​യ​റി​നെ​യും ചേ​ര്‍​ത്തു​പി​ടി​ച്ച​പ്പോ​ള്‍ കാ​ര്‍​ഷി​ക മേ​ഖ​ല​ക്ക് മ​തി​യാ​യ പ​രി​ഗ​ണ​ന കി​ട്ടി​യി​ല്ലെ​ന്ന പ​രാ​തി കു​ട്ട​നാ​ട്ടു​കാ​ര്‍​ക്കു​ണ്ട്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളെ സം​യോ​ജി​പ്പി​ച്ച് ആ​രം​ഭി​ക്കു​ന്ന ദ​ക്ഷി​ണ കേ​ര​ള സാ​മ്പ​ത്തി​ക ഇ​ട​നാ​ഴി​യു​ടെ ഭാ​ഗ​മാ​യി ആ​ല​പ്പു​ഴ​യെ മേ​ഖ​ല 3 ബ്ലൂ ​ഇ​ക്കോ​ണ​മി മേ​ഖ​ല​യാ​ക്കും.

ദ​ക്ഷി​ണ കേ​ര​ള സാ​മ്പ​ത്തി​ക ഇ​ട​നാ​ഴി ശ​ക്ത​മാ​യ ഒ​രു സ​മ്മി​ശ്ര സ​മ്പ​ദ്‌വ്യവ​സ്ഥ സൃ​ഷ്ടിക്കു​ക​യും സ്വ​കാ​ര്യനി​ക്ഷേ​പം ആ​ക​ര്‍​ഷി​ക്കു​ക​യും ഭാ​വി​യി​ല്‍ കേ​ര​ള​ത്തെ രാ​ജ്യ​ത്തി​ന്‍റെ ത​ന്നെ ത​ന്ത്ര​പ്ര​ധാ​ന​വും സ​മു​ദ്ര​ബ​ന്ധി​ത​വു​മാ​യ വി​ക​സ​ന മേ​ഖ​ല​ക​ളി​ല്‍ മു​ന്‍​നി​ര സ്ഥാ​ന​ത്ത് എ​ത്തി​ക്കു​മെ​ന്നു​മാ​ണ് പ്ര​തീ​ക്ഷ. സ​തേ​ണ്‍ കേ​ര​ള ഇ​ക്ക​ണോ​മി​ക് കോ​റി​ഡോ​റി​നാ​യി 50 കോ​ടി രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​ത്.

മ​ത്സ്യ​മേ​ഖ​ല

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ന​ല്‍​കി​വ​രു​ന്ന മ​ണ്ണെ​ണ്ണ സ​ബ്സി​ഡി 75 രൂ​പ​യാ​യി വ​ര്‍​ധി​പ്പി​ക്കും.

ക​ട​ലി​ന്‍റെ അ​വ​കാ​ശം ക​ട​ലി​ന്‍റെ മ​ക്ക​ള്‍​ക്ക് ഉ​റ​പ്പു​വ​രു​ത്തു​ന്ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും.

മ​ത്സ്യ​തൊ​ഴി​ലാ​ളി മേ​ഖ​ല​യി​ലെ സ്ത്രീ​ക​ള്‍​ക്ക് സ്വ​യം തൊ​ഴി​ലി​നാ​യി സെ​ല്‍​ഫ് ഹെ​ല്‍​പ്പ് ഗ്രൂ​പ്പു​ക​ള്‍ ഉ​ണ്ടാ​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ സ​ഹാ​യം ല​ഭ്യ​മാ​ക്കും.

തീ​ര​ദേ​ശ മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ പ​രി​പാ​ല​ന​ത്തി​നാ​യി പ്ര​ത്യേ​ക കോ​സ്റ്റ​ല്‍ കെ​യ​ര്‍ യൂ​ണി​റ്റു​ക​ള്‍ സ്ഥാ​പി​ച്ച് ചി​കി​ത്സ ഉ​റ​പ്പാ​ക്കും.

പ​ട്ട​യം ല​ഭി​ച്ചി​ട്ടി​ല്ലാ​ത്ത എ​ല്ലാ തീ​ര​ദേ​ശ നി​വാ​സി​ക്‍​ക്കും പ​ട്ട​യം ല​ഭ്യ​മാ​ക്കും.

സ​ര്‍​ക്കാ​ര്‍ മു​ന്ന​റി​യി​പ്പ് പ്ര​കാ​രം മ​ത്സ്യ​ബ​ന്ധ​ത്തി​ന് പോ​കാ​ന്‍ സാ​ധി​ക്കാ​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് വേ​ത​ന സ​ഹാ​യം ല​ഭ്യ​മാ​ക്കും.
ക​യ​ര്‍

ക​യ​ര്‍ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​പ​ണി ഉ​റ​പ്പു​വ​രു​ത്താ​നാ​യി വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ക​യ​റ്റു​മ​തി വ​ര്‍​ധി​പ്പി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ സ​ഹാ​യം ന​ല്‍​കും.

ക​യ​ര്‍ മേ​ഖ​ല​ക്ക് 107.64 കോ​ടി രൂ​പ വ​ക​യി​രു​ത്തി.
ക​യ​ര്‍, ക​യ​റു​ത്പ​ന്ന​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ വി​ൽ​പ​ന​ക്കു​ള്ള വി​പ​ണി വി​ക​സ​ന സ​ഹാ​യ​മാ​യി (50 ശ​ത​മാ​നം സം​സ്ഥാ​ന​ത്തി​ന്‍റെ തു​ല്യ വി​ഹി​തം) 10 കോ​ടി രൂ​പ വ​ക​യി​രു​ത്തി.

ക​യ​ര്‍ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഉ​ത്പാ​ദ​നം, വി​പ​ണ​നം, ക​യ​റ്റു​മ​തി എ​ന്നി​വ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു സ​ഹാ​യം ന​ല്‍​കു​ന്ന തി​നു​ള്ള പ​ദ്ധ​തി​ക്കാ​യി 11 കോ​ടി രൂ​പ വ​ക​യി​രു​ത്തി. വി​ല​സ്ഥി​ര​താ ഫ​ണ്ടാ​യി 35 കോ​ടി രൂ​പ വ​ക​യി​രു​ത്തി.

വി​നോ​ദ​സ​ഞ്ചാ​രമേ​ഖ​ല

ആ​ല​പ്പു​ഴ ജി​ല്ല​യി​ല്‍ യുപിഎ ​സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് കേ​ന്ദ്ര​സ​ഹാ​യ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കി​യ മെ​ഗാ ടൂ​റി​സം സ​ര്‍​ക്യൂ​ട്ട് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി നി​ര്‍​മി​ച്ച ടൂ​റി​സം അ​മി​നി​റ്റി സെ​ന്‍ററു​ക​ളും ഹൗ​സ്ബോ​ട്ട് ടെ​ര്‍​മി​ന​ലു​ക​ളും പ​രി​ഷ്‌​ക​രി​ച്ച് ഉ​പ​യോ​ഗ​പ്പെ​ടു​ത്തും.

ആ​ല​പ്പു​ഴ​യി​ല്‍ ഹൗ​സ്‌​ബോ​ട്ട് മാ​ലി​ന്യം ഉ​ള്‍​പ്പെ​ടെ സം​സ്‌​ക​രി​ക്കു​ന്ന​തി​നു മാ​ലി്യ സം​സ്‌​ക​ര​ണ പ്ലാ​ന്‍റ് നി​ര്‍​മി​ക്കും.

അ​ര്‍​ത്തു​ങ്ക​ല്‍ ബ​സ​ിലി​ക്ക, അ​മ്പ​ല​പ്പു​ഴ​ക്ഷേ​ത്രം, കാ​ക്കാ​ഴം പ​ള്ളി, മ​ണ്ണാ​റ​ശാ​ല, കൃ​ഷ്ണ​പു​രം കൊ​ട്ടാ​രം, മാ​താ അ​മൃ​താ​ന്ദ​മ​യി മ​ഠം, ഓ​ച്ചി​റ ക്ഷേ​ത്രം തു​ട​ങ്ങി​യ തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ളെ ബ​ന്ധ​പ്പെ​ടു​ത്തി ടൂ​റി​സം സ​ര്‍​ക്യൂ​ട്ട് പ​ദ്ധ​തി ന​ട​പ്പിലാ​ക്കും.

പാ​തി​രാ​മ​ണ​ല്‍ ദ്വീ​പ് ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ത്തി​ന്‍റെ സ​മ​ഗ്ര വി​ക​സ​ന​ത്തി​നാ​യി മാ​സ്റ്റ​ര്‍ പ്ലാ​നോ​ട് കൂ​ടി​യ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കും.​ഒ​പ്പം മു​ഹ​മ്മ ജെ​ട്ടി​യി​ല്‍നി​ന്നും ദ്വീ​പി​ലേ​ക്ക് സ​ഞ്ചാ​രി​ക​ള്‍​ക്കുവേ​ണ്ടി റോ​പ്പ് വേ ​സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തും.

മു​സി​രി​സ് ടൂ​റി​സം പ​ദ്ധ​തി

മു​സി​രി​സ് ടൂ​റി​സം പ​ദ്ധ​തി പ്ര​ദേ​ശ​ങ്ങ​ളി​ലെ പു​രാ​ത​ന സ്മാ​ര​ക​ങ്ങ​ള്‍ സം​ര​ക്ഷി​ച്ചു​കൊ​ണ്ട് പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​യ ടൂ​റി​സം വി​ക​സി​പ്പി​ക്കു​ന്ന​തി​നാ​യി മു​സി​രി​സ് ടൂ​റി​സം പ​ദ്ധ​തി കൂ​ടു​ത​ല്‍ വി​പു​ല​മാ​ക്കി ഹെ​റി​റ്റേ​ജ് ടൂ​റി​സ​ത്തി​ന്‍റെ ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും പ്ര​ധാ​ന കേ​ന്ദ്ര​മാ​ക്കി മാ​റ്റും. ലൈ​വ് മ്യൂ​സി​യം, പൈ​തൃ​ക മ്യൂ​സി​യ​ങ്ങ​ള്‍, പ​ര​മ്പ​രാ​ഗ​ത ജ​ല​പാ​ത​ക​ളി​ലൂ​ടെ​യു​ള്ള ബോ​ട്ടു​യാ​ത്ര എ​ന്നി​വ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തും. ഈ ​പ​ദ്ധ​തി​ക്കാ​യി ആ​കെ 19 കോ​ടി വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.

ഗ്രീ​ന്‍ മാ​ര്‍​ഷ​ല്‍​സ്

ആ​ല​പ്പു​ഴ ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ള​ല്‍ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ പു​തി​യ ഗ്രീ​ന്‍ മാ​ര്‍​ഷ​ല്‍​സ് പ​ദ്ധ​തി ആ​രം​ഭി​ക്കും.​ ഈ​ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ്ത്രീ​ക​ളെ ഗ്രീ​ന്‍ മാ​ര്‍​ഷ​ല്‍​മാ​രാ​യി പ​രി​ശീ​ലി​പ്പി​ക്കു​ക​യും വി​ന്യ​സി​ക്കു​ക​യും ചെ​യ്ത് ശു​ചി​ത്വം, ഉ​ത്ത​ര​വാ​ദി​ത്ത​പ​ര​മാ​യ സ​ന്ദ​ര്‍​ശ​ക പെ​രു​മാ​റ്റം, പ​രി​സ്ഥി​തി അ​വ​ബോ​ധം എ​ന്നി​വ പ്രോ​ത്സാ​ഹി​പ്പി​ക്കും.

പു​തി​യ മെ​ഡി. കോ​ള​ജ്

ഹ​രി​പ്പാ​ട് ഒ​രു പു​തി​യ മെ​ഡി​ക്ക​ല്‍ കോ​ള​ജ് സ്ഥാ​പി​ക്കും. സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് മെ​ഡി​ക്ക​ല്‍​കോ​ള​ജ് സ്ഥാ​പി​ക്കു​ന്ന​ത്.

എ​ക്‌​സൈ​സി​ന് മാ​തൃ​കാ റെ​യ്ഞ്ച് ഓ​ഫീ​സ്

മാ​വേ​ലി​ക്ക​ര റെ​യ്ഞ്ചി​ല്‍നി​ന്നും ചെ​ട്ടി​ക്കു​ള​ങ്ങ​ര, ഭ​ര​ണി​ക്കാ​വ് പ​ഞ്ചാ​യ​ത്തു​ക​ളും കാ​യം​കു​ളം റെ​യ്ഞ്ചി​ല്‍നി​ന്നും പ​ത്തി​യൂ​ര്‍ പ​ഞ്ചാ​യ​ത്തും നൂ​റ​നാ​ട് റെ​യ്ഞ്ചി​ല്‍നി​ന്നും വ​ള്ളി​ക്കു​ന്നം പ​ഞ്ചാ​യ​ത്തും ചേ​ര്‍​ത്തു​കൊ​ണ്ട് ഒ​രു പു​തി​യ മാ​തൃ​കാ റെ​യ്ഞ്ച് ഓ​ഫീ​സ് സ്ഥാ​പി​ക്കും.

മ​റ്റ് പ​ദ്ധ​തി​ക​ൾ

പു​തി​യ ഹൗ​സ് ബോ​ട്ട് ടെ​ര്‍​മി​ന​ല്‍, നെ​ഹ്‌​റു പ​വ​ലി​യ​ന് നീ​ളം കൂ​ട്ട​ല്‍, സ​ത്രം കോം​പ്‌​ള​ക്‌​സ്, വി​ജ​യ് ബീ​ച്ച് പാ​ര്‍​ക്ക് ന​വീ​ക​ര​ണം, എ​സ്ഡി​വി, ത​ത്തം​പ​ള്ളി, ലി​യോ തേ​ര്‍​ട്ടീ​ന്ത്, ആ​ര്യാ​ട് സ്‌​കൂ​ളു​ക​ള്‍​ക്ക് ഇ​ന്‍​ഡോ​ര്‍ സ്റ്റേഡി​യം, സ​ര്‍​വോ​ദ​യ​പു​ര​ത്ത് സ്റ്റേഡി​യം റി​ക്രി​യേ​ഷ​ന്‍ ഗ്രൗ​ണ്ട് ന​വീ​ക​ര​ണം, ആ​ല​പ്പു​ഴ മ​ണ്ഡ​ല​ത്തി​ലെ വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍​ഡി​ജി​റ്റ​ല്‍ ലേ​ണി​ംഗ് സെ​ന്‍റര്‍, എ​സ്ഡി​വി, വൈ​എം​സി​എ ടേ​ബി​ള്‍ ടെ​ന്നി​സ് അ​ക്ാ​ഡ​മി​ക​ളു​ടെ സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്ത​ല്‍, രാ​ജാ കേ​ശ​വ​ദാ​സ് നീ​ന്ത​ല്‍​കു​ളം ന​വീ​ക​ര​ണം, വേ​മ്പ​നാ​ട് കാ​യ​ലി​ന്റെ തീ​ര​ങ്ങ​ളി​ല്‍ ക​ല്ല് കെ​ട്ട്, ആ​ല​പ്പു​ഴ​യു​ടെ തീ​ര​പ്ര​ദേ​ശ​ത്ത് ടെ​ട്രാ​പോ​ഡു​ക​ള്‍, പാ​ട​ശേ​ഖ​ര​ങ്ങ​ള്‍​ക്ക് പു​റം​ബ​ണ്ട് നി​ര്‍​മി​ക്ക​ല്‍, പൊ​തു​കു​ള​ങ്ങ​ള്‍​ക്ക് ക​ല്ല് കെ​ട്ട്, ആ​ര്യാ​ട് പ​ള്ളി, അ​മി​നി​റ്റി സെ​ന്‍റര്‍, കൊ​റ്റം​കു​ള​ങ്ങ​ര ക്ഷേ​ത്രം, അ​മി​നി​റ്റി സെ​ന്‍റര്‍, മു​നി​സി​പ്പ​ല്‍ ലൈ​ബ്ര​റി നി​ര്‍​മാ​ണം, വി​വി​ധ റോ​ഡു​ക​ള്‍ ബിഎംബിസി ആ​ക്കാ​ന്‍ വ​ക​യി​രു​ത്ത​ല്‍, സെ​ന്‍റ് അ​ഗ​സ്റ്റി​ന്‍ സ്‌​കൂ​ളി​ന് സ്‌​റ്റേ​ഡി​യം, മാ​രാ​രി​ക്കു​ളം എ​ല്‍​പി സ്‌​കൂ​ളി​ന് കെ​ട്ടി​ട നി​ര്‍​മാ​ണം, പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് തൊ​ഴി​ല്‍ നൈ​പു​ണ്യ പ​രി​ശീ​ല​ന കേ​ന്ദ്രം, കേ​ര​ള സ്പി​ന്നേ​ഴ്‌​സി​ല്‍ സൗ​രോ​ര്‍​ജ പാ​ര്‍​ക്ക് എ​ന്നി​വ​യ്ക്ക് തു​ക വ​ക​യി​രു​ത്തി.

Latest News

Corehub Up